Crime
കേസ് കെട്ടിച്ചമച്ചത് നിയമപോരാട്ടം നടത്തും.ആരോപണം തള്ളി അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ

പാലക്കാട്: അറസ്റ്റിലായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപോരാട്ടം നടത്തുമെന്നും വിദ്യ പറഞ്ഞു. സംഭവത്തിൽ ഏത് അറ്റം വരെയും പോരാടുമെന്നും അവർ അറിയിച്ചു. സ്വന്തം കൈപ്പടയിൽ വ്യാജ ബയോഡാറ്റ തയ്യാറാക്കിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിദ്യ പ്രതികരിച്ചില്ല.
വിദ്യയെ ഉടൻ കോടതിയിൽ ഹാജരാക്കും
അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഗൂഢാലോചന നടന്നുവെന്ന വിദ്യയുടെ ആരോപണം തള്ളി അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ലാലിമോൾ രംഗത്തെത്തിയിരുന്നു. വിദ്യ ആരാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ഔദ്യോഗിക ജീവിതത്തിൽ രാഷ്‌ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.താൻ ഒരു ഗുഢാലോചനയും നടത്തിയിട്ടില്ലെന്നും ഇന്റർവ്യൂ ബോർഡിലുള്ളവരാണ് സർട്ടിഫിക്കറ്റിന്റെ കാര്യം അറിയിച്ചതെന്നും ലാലിമോൾ പറഞ്ഞു. വിദ്യയുടെ ആരോപണം തെറ്റാണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഒരിക്കലും വഴിവിട്ട ഇടപെടൽ നടത്തിയിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു.