Connect with us

Crime

വിദ്യയെ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യാന്‍ രണ്ടു ദിവസം  കസ്റ്റഡിയിൽ വിട്ടു നൽകി

Published

on

.

മണ്ണാര്‍കാട് : കോളേജ് അധ്യാപക ജോലിക്ക് വ്യാജ രേഖ ചമച്ച കേസില്‍ അറസ്റ്റിലായ എസ് എഫ് ഐ മുന്‍ നേതാവ് കെ.വിദ്യയെ കോടതി റിമാന്‍ഡ് ചെയ്തു. മണ്ണാര്‍കാട് കോടതിയാണ് പതിനാലു ദിവസം ജൂലൈ ഏഴു വരെ റിമാന്‍ഡ് ചെയ്തത്. ചോദ്യം ചെയ്യാന്‍ രണ്ടു ദിവസം കസ്റ്റഡി അനുവദിക്കണമെന്ന പോലീസ് ആവശ്യം കോടതി അംഗീകരിച്ചു. ഇതിനു ശേഷം വീണ്ടും 24ന് ഉച്ചയ്ക്ക് 2.45നു ശേഷം വീണ്ടും വിദ്യയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.  

കേസ് റജിസ്റ്റര്‍ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതി കെ.വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.  

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ കെ.വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. സംശയ നിവാരണത്തിന് അട്ടപ്പാടി കോളജ് അധികൃതര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നു മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്


Continue Reading