Crime
വിവിധ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

“
കൊച്ചി: കേരളത്തിലെ വിവിധ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ആദായ നികുതിയിൽ വൻ തോതിൽ വെട്ടിപ്പ് നടത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്.
പേളി മാണി, സെബിൻ, സജു മുഹമ്മദ് എന്നിവരുൾപ്പെടെ പത്തോളം പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. വ്യാഴാഴ്ച ആരംഭിച്ച റെയ്‌ഡ് വെള്ളിയാഴ്ചയും തുടരുകയാണ്.
കേരളത്തിലെ പല യൂട്യൂബർമാർക്കും ഒരു കോടി രൂപ മുതൽ രണ്ടു കോടി രൂപ വരെ വരുമാനമുണ്ടെന്നും, അതിനനുസരിച്ച് പലരും നികുതി അടയ്ക്കുന്നില്ലെന്നും കാണിച്ച് ആദായ നികുതി വകുപ്പിനു ലഭിച്ച പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.