Crime
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനക്കേസില്‍.പ്രിയ വര്‍ഗീസിന് ആശ്വാസ വിധി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനക്കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് ചോദ്യംചെയ്ത് പ്രിയ വര്‍ഗീസ് നല്‍കിയ അപ്പീലിലാണ് വിധി.പ്രിയ വര്‍ഗീസിന്റെ അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അധ്യാപന കാലഘട്ടം കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റി എന്നാരോപിച്ചുകൊണ്ടാണ് പ്രിയ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിലെ റാങ്ക് പട്ടികയാണ് ഏറെ വിവാദമായിരുന്നത്. ഈ റാങ്ക് പട്ടികയില്‍ പ്രിയയുടെ അധ്യാപനപരിചയം ശരിയല്ല എന്നുകണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു. ഇതിനെതിരേ പ്രിയ വര്‍ഗീസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.