Connect with us

Crime

നിഖില്‍തോമസ് കസ്റ്റഡിയിൽ അർധരാത്രി 12.30 ഓടെ കോട്ടയത്ത് നിന്നാണ് നിഖിലിനെ പിടികൂടിയത്.

Published

on

കോട്ടയം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എം.കോം. പ്രവേശനം നേടിയെന്ന കേസില്‍ മുന്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍തോമസിനെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച അർധരാത്രി 12.30 ഓടെ
കോട്ടയത്ത് നിന്നാണ് പോലീസ് നിഖിലിനെ പിടികൂടിയത്. കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ വരുന്നതിനിടെയാണ് നിഖില്‍ പോലീസിന്റെ വലയിലായത്.

കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ പിടികൂടിയത്. ഇവര്‍ പ്രതിയെ കായംകുളം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ അഞ്ചുദിവസമായി ഒളിവിലായിരുന്നു നിഖില്‍ തോമസ്.

ഛത്തീസ്ഗഢിലെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിഖില്‍ എംഎസ്എം കോളേജില്‍ എം.കോം പ്രവേശനം നേടിയെന്നാണ് പരാതി

എസ്.എഫ്.ഐ. കായംകുളം മുന്‍ ഏരിയാ സെക്രട്ടറിയാണ് നിഖില്‍. സിപിഎമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം നിഖിലിനെ പുറത്താക്കുകയുണ്ടായി. 2018-2019-ൽ കേരള സർവകലാശാല യൂണിയൻ ജോയന്റ് സെക്രട്ടറിയായിരുന്നു നിഖിൽ.നിഖിലുമായി അടുപ്പമുള്ള സി.പി.എം. കായംകുളം ഏരിയകമ്മിറ്റിയംഗത്തെ പോലീസ് വ്യാഴാഴ്ച ചോദ്യംചെയ്തിരുന്നു. ഒളിവില്‍പ്പോകുന്നതിനു തൊട്ടുമുന്‍പുവരെ നിഖില്‍, ഈ ഏരിയകമ്മിറ്റി അംഗവുമായി സംസാരിച്ചിരുന്നു. ആദ്യം നിഖിലിനെ എസ.എഫ്.ഐ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.

Continue Reading