Connect with us

Crime

വിദ്യ വീണ്ടും അറസ്റ്റിൽ നീലേശ്വരം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

വിദ്യ വീണ്ടും അറസ്റ്റിൽ
നീലേശ്വരം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

നീലേശ്വരം: വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റിലായി. കരിന്തളം ഗവ.കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ നീലേശ്വരം പോലീസാണ് വിദ്യയെ ഇന്ന് അറസ്റ്റ് ചെയ്തത്.

അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ നേരത്തെ അഗളി പോലീസ് അറസ്റ്റ് ചെയത വിദ്യക്ക് ജാമ്യം ലഭിച്ചിരുന്നു. ശനിയാഴ്ചയാണ് മണ്ണാര്‍ക്കാട് കോടതി ഉപധികളോടെ ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് നീലേശ്വരം പോലീസ് വിദ്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കരിന്തളം ഗവ.കോളേജിലാണ് വിദ്യ ആദ്യം വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇവിടെ ഒരു വര്‍ഷം പഠിപ്പിക്കുകയും ചെയ്തിരുന്നു. നീലേശ്വരം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിദ്യയെ അല്‍പസമയത്തിനകം വൈദ്യ പരിശോധനയ്ക്കും തുടര്‍ന്ന് കോടതിയിലും ഹാജരാക്കും. .

Continue Reading