Connect with us

KERALA

ഏക സിവിൽ കോഡ് മൗലികാവകലാശങ്ങളേക്കാള്‍ മുൻ​ഗണന അര്‍ഹിക്കുന്നില്ല. ഇതില്‍ നിന്ന്‌ പിൻമാറാൻ കേന്ദ്ര സർക്കാർ തയ്യാറാവണം – പാളയം ഇമാം

Published

on

തിരുവനന്തപുരം: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. നിയമം രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശം നല്‍കുന്നതിനിടെ ഇമാം പറഞ്ഞു.

ധാരാളം മതങ്ങളും സംസ്‌കാരങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കിയാല്‍ രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്കെതിരായ ഏറ്റവും വലിയ വെല്ലുവിളിയായി അത് മാറുമെന്ന് ഇമാം പറഞ്ഞു. നിയമത്തിനോടുള്ള ഇസ്ലാം വിശ്വാസികളുടെ വിയോജിപ്പ് അവരുടെ വിശ്വാസത്തിന്റെ താത്പര്യം കൂടിയാണ്. ഇത്തരത്തിലുള്ള നിയമനിര്‍മാണം ശരിയത്ത് അനുസരിച്ചുള്ള ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്നതിനാലാണ് ഗൗരവകരമായി എതിര്‍ക്കേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നു മാത്രമാണ് ഏക സിവിൽ കോഡ്. മൗലികാവകലാശങ്ങളേക്കാള്‍ മുൻ​ഗണന അത്‌ അര്‍ഹിക്കുന്നില്ല. ഇതില്‍ നിന്ന്‌ പിൻമാറാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും ഇമാം ആവശ്യപ്പെട്ടു.

Continue Reading