Connect with us

KERALA

ഏക സിവിൽ കോഡിനെ എതിർത്ത്  ലീഗ്.നിയമപരമായും രാഷ്ട്രീയ പരമായി എതിർക്കും

Published

on

ഏക സിവിൽ കോഡിനെ എതിർത്ത്  ലീഗ്.നിയമപരമായും രാഷ്ട്രീയ പരമായി എതിർക്കും

മലപ്പുറം: ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർത്ത് മുസ്ലീം ലീഗ് നേതാക്കൾ രംഗത്ത്. ബിജെപി തെരഞ്ഞെടുപ്പു കാലത്ത് അജണ്ട സെറ്റ് ചെയ്യുകയാണെന്നായിരുന്നു നേതാക്കളുടെ പരിഹാസം. ഏകീകൃത സിവിൽ കോഡിനെ നിയമപരമായും രാഷ്ട്രീയ പരമായി എതിർക്കുമെന്നും നടപ്പാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും മുസ്ലീം ലീഗ് നേതാക്കൾ പ്രതികരിച്ചു.

ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും ഇത് നാടപ്പാക്കാനാവില്ലെന്നും യഥാർഥ പ്രശ്നത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്നും പറഞ്ഞ നേതാക്കൾ പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രിയെ ഭയപ്പെടുത്തുന്നുവെന്നും കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തീരുമാനങ്ങഴൾ ഈ മാസം 30 ന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇക്കാര്യത്തിൽ പ്രതിപക്ഷ പിന്തുണ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.”

Continue Reading