Connect with us

Crime

സാൻഫ്രാസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഖലിസ്ഥാൻ വാദികൾ തീയിടാൻ ശ്രമിച്ചു

Published

on

വാഷിം​ഗ്ടൺ: സാൻഫ്രാസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഖലിസ്ഥാൻ വാദികളാണ് തീയിടാൻ ശ്രമിച്ചത്. പെട്ടെന്ന് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക രം​ഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻവാദികൾ അതിക്രമം നടത്തിയിരുന്നു. 

അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികൾ സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്. കെട്ടിടത്തിന്റെ ചുമരിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്ന്  ഖലിസ്ഥാൻവാദികൾ എഴുതിയിരുന്നു.  സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലെ പാർലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാൻവാദികൾ പ്രതിഷേധ പ്രകടനം. നടത്തിയിരുന്നു.

Continue Reading