Connect with us

Education

മഴയുണ്ടെങ്കിൽ ജില്ലാ കലക്‌ടർമാർ തലേദിവസം തന്നെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണം

Published

on

മഴയുണ്ടെങ്കിൽ ജില്ലാ കലക്‌ടർമാർ തലേദിവസം തന്നെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണം

“തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുണ്ടെങ്കിൽ ജില്ലാ കലക്‌ടർമാർ തലേദിവസം തന്നെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശ‌ിവന്‍കുട്ടിയുടെ നിർദേശം. അന്നേ ദിവസം രാവിലെ അവധി പ്രഖ്യാപിക്കുമ്പോൾ അത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ പ്രയാസങ്ങൾ ഉണ്ടാക്കും. ഇക്കാര്യം കണക്കിലെടുത്ത് നേരത്തെ തന്നെ അവധി പ്രഖ്യാപിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

അതേസമയം മലബാറിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രശനങ്ങൾ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് മന്ത്രി. അവരുടെ പ്രശ്നങ്ങൾ അത് സർക്കാർ പരിഹരിക്കും. ഇതിന്‍റെ പേരിൽ സമരങ്ങൾ നടത്തുകയും വിദ്യാഭ്യാസമന്ത്രിയെ തടയുന്നതും മറ്റും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഴ മുന്നൊരുക്കത്തിന്‍റെ ഭാഗമായി സ്കൂളുകളിലെ അപകടകരമായ മരങ്ങൽ മുറിച്ചു മാറ്റിയുരുന്നു. എന്നാൽ ഇന്നലെ കാസർകോട്ടെ സ്കൂളിൽ കടപുഴുകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലുള്ളതല്ലായിരുന്നു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് ‌വഴിയാണ് വന്നത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.”

Continue Reading