Connect with us

Crime

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു

Published

on

തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. ദേവന്‍ രാമചന്ദ്രന്‍ കേന്ദ്രസര്‍ക്കാരിന് വിധേയമായി പ്രവര്‍ത്തിക്കുകയാണെന്ന് സാനു ആരോപിച്ചു. സുപ്രീം കോടതിയിലെ പല ജഡ്ജിമാരും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചവരാണ്. ദേവന്‍ രാമചന്ദ്രന്റെ പല വിധികളിലും പരിശോധിച്ചാന്‍ ഇക്കാര്യം വ്യക്തമാകും. സ്ഥാനമൊഴിഞ്ഞാല്‍ ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ക്കായി ആണോ അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നു വിരമിച്ചു കഴിഞ്ഞാല്‍ മാത്രമേ പറയാന്‍ സാധിക്കൂ എന്നും സാനു ആരോപിച്ചു.  

ഇടതുപക്ഷ വിരുദ്ധതയുടെ, കേരള ഗവണ്‍മെന്റിനോടുള്ള വിരുദ്ധതയുടെ തിമിരം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ എല്ലാ വിധിന്യായങ്ങളിലും കാണാന്‍ കഴിയും. കുറേ കാലമായി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേസുകളില്‍ അദ്ദേഹമാണ് സിംഗിള്‍ ബെഞ്ചായിരുന്നത്. അതില്‍ എല്ലാ വിധികളിലും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളും സാമാന്യയുക്തിക്ക് നിരക്കുന്നതായിരുന്നില്ല. അതുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിലേക്ക് പോകുമ്പോള്‍ വിധികള്‍ മാറുന്നതെന്നും സാനു കുറ്റപ്പടുത്തി

Continue Reading