Connect with us

HEALTH

ഭാരത് ബയോടെകിന്റെ കോ വിഡ് വാക്സിൻ ജൂൺ മാസത്തിൽ വിതരണത്തിന് തയ്യാറാകും

Published

on

ഡൽഹി:മൂന്നാംഘട്ട പരീക്ഷണത്തിന് അനുനതി ലഭിച്ച ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിന്‍ 2021 ജൂണോടെ വിതരണത്തിന് തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. ഐ.സി.എം.ആര്‍ അംഗീകാരം ലഭിച്ച കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണവും വിജയിച്ച്, എല്ലാ അനുമതികളും ലഭിച്ചാല്‍ അടുത്ത വര്‍ഷം ജൂണില്‍ തന്നെ വാക്സിന്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സായ് പ്രസാദ് പറഞ്ഞു.

നിലവില്‍ രാജ്യത്തെ 30 കേന്ദ്രങ്ങളിലായാണ് കോവാക്സിന്റെ പരീക്ഷണം നടക്കുന്നത്. 20,000ല്‍ അധികം വോളന്റിയര്‍മാരിലായിരിക്കും വാക്സിന്‍ പരീക്ഷണമെന്നാണ് റിപ്പോര്‍ട്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിന് മൂന്നാം ഘട്ട പരീക്ഷണാനുമതി ലഭിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കര്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനൈ എന്നിവയുമായി സഹകരിച്ചാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വാക്സിന്‍ വികസിപ്പിക്കുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു ഇവര്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്.

രണ്ട് ഘട്ടങ്ങളിലായി 18 വയസിന് മുകളിലുള്ള 28,500 പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയതായി ഭാരത് ബയോടെക് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading