Crime
ബിഹാറിൽ ജെ.ഡി.ആർ സ്ഥാനാർത്ഥിയെ വെടിവെച്ചു കൊലപ്പെടുത്തി

പാട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ വെടിവെച്ചു കൊന്നു. ജെഡിആര്‍ നേതാവും ബിഹാര്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായിരുന്ന ശ്രീ നാരായണ്‍ സിങ്ങാണ് കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റടിയിലെടുത്തു. അനുയായികള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പചാരണം നടത്തുന്നതിനിടെയായിരുന്നു വെടിവെപ്പ്. ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തിലായിരുന്നു കൊലപാതകം.
ബൈക്കിലെത്തിയ സംഘം നാരായണ്‍ സിംഗിനും അനുയായികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വെടിവെപ്പില്‍ ആറോളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പുരനാഹിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ അനുയായികള്‍ക്കും പരിക്കുണ്ട്.