Connect with us

KERALA

കണ്ണൂർ തോട്ടടയിൽ ടൂറിസ്റ്റ് ബസ്സും കണ്‍ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 27 പേർക്ക് പരിക്ക്

Published

on

കണ്ണൂർ: ദേശീയപാതയില്‍ തോട്ടട ടൗണില്‍ ടൂറിസ്റ്റ് ബസ്സും മിനി കണ്‍ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരം. ഇവരെ വിവിധ സ്വകാര്യ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ച ആളുടെ തല വേര്‍പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച പുലര്‍ച്ചെ 12.45-ഓടെയാണ് അപകടം. മണിപ്പാലില്‍നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസ്സും തലശ്ശേരിയില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോ കുകയായിരുന്ന മിനി കണ്‍ടെയ്നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറി ആന്ധ്രപ്രദേശ് രജിസ്ട്രേഷനുള്ളതാണ്.
ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. ലോറി ഇടിച്ചുകയറി സമീപത്തെ കട തകര്‍ന്നു. പോലീസും അഗ്‌നിരക്ഷാസേനയും എത്തി ക്രെയിന്‍ ഉപയോഗിച്ച് ബസ് റോഡില്‍ നിന്ന് മാറ്റി രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ബസ്സിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ബസ് യാത്രക്കാരന്‍ പറഞ്ഞു.

Continue Reading