Connect with us

NATIONAL

ബംഗാളിൽ വോട്ടെണ്ണൽ: തൃണമൂലിന് വൻ മുന്നേറ്റം

Published

on

കൊൽക്കത്ത: ബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ ഏട്ടുമണിയോടെയാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആദ്യ ഫല സൂചനകൾ തൃണമൂൽ കോൺഗ്രസിന് ആശ്വാസം പകരുന്നതാണ്. എന്നാൽ പ്രതിപക്ഷം ഒരു സീറ്റിൽ പോലും ലീഡ് ചെയ്യുന്നില്ല.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസേനയുടെ സാന്നിധ്യത്തിലാണ് വോട്ടണ്ണൽ നടത്തുന്നത്. 339 ഓഫീസിലും പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. ആറു റൗണ്ടുകളായാണ് വോട്ടണ്ണൽ നടത്തുക.

ദിനഞ്ച് പൂരിലെ 98 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ ഒൻപതിടത്തും ത്രിമമൂൽ കോൺഗ്രസ് തന്നെയാണ് ലീഡ് ചെയ്യുന്നത്. നദിയിലെ 185 പഞ്ചായത്ത് സീറ്റുകളിൽ 63 എണ്ണത്തിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നു. വെസ്റ്റ് മേദിപൂരിലെ 211 ഗ്രാമപഞ്ചായത്ത് സീറ്റിൽ 26 ഇടത്ത് ടിഎംസിയാണ് ലീഡ് ചെയ്യുന്നത്.

അതേസമയം കൺട്രോൾ റൂമിലിരുന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗവർണർ സിവി ആന്ദന്ദ ബോസ് പറഞ്ഞു.പുതുതലമുറയ്ക്ക് വേണ്ടി ബംഗാളിനെ ഒരു സുരക്ഷിത സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.”

Continue Reading