Connect with us

Crime

സിപിഐ നേതാവ് ആനി രാജയക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു

Published

on

ഇംഫാല്‍:മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സര്‍ക്കാരിന് എതിരെ ആരോപണം ഉന്നയിച്ച  സിപിഐ നേതാവ് ആനി രാജയക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തു .മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സെഡ്  കലാപം എന്ന് ആനി രാജ ആരോപിച്ചിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തില്‍ പെട്ട വനിതകള്‍ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമര്‍ശവും കേസിന് കാരണമായിട്ടുണ്ട്.  

മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലെ അംഗങ്ങള്‍ക്കെതിരായാണ് കേസെടുത്തത്. സിപിഐ നേതാവ് ആനി രാജ, നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇംഫാല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണ് മണിപ്പൂരില്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ ഇവര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ എസ് ലിബന്‍സിംങ് എന്ന ആളുടെ പരാതിയിലാണ് ഇംഫാല്‍ പൊലീസ് കേസെടുത്തത്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവര്‍ മൂന്ന് പേരും. ആനി ജനറല്‍ സെക്രടറിയും നിഷ സ്‌ക്രട്ടറിയുമാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക കൂടിയാണ് ദ്വിവേദി. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിനു ശേഷം ഇവര്‍ ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതേസമയം, രാജ്യദ്രോഹ കേസിന് എതിരെ ദീക്ഷ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്  ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. കേസിനെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടുമെന്ന് ആ നിരാജ പ്രതികരിച്ചു

Continue Reading