Connect with us

HEALTH

സംസ്ഥാനത്ത് കോവി ഡ് കേസുകൾ വർധിക്കാനിടയായത് നിർദേശങ്ങൾ പാലിക്കാതതിനാലെന്ന് മന്ത്രി ശൈലജ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കാനിടയാക്കിയത് നിർദേശങ്ങൾ പാലിക്കാത്തത് കൊണ്ടാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. അതേ സമയം മരണ നിരക്ക് വളരെ കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽ ആളുകൾ കേരളത്തിലേക്കാണ് വരാനുള്ളതെന്ന് കണ്ട് വലിയ മുന്നൊരുക്കങ്ങളാണ് തുടക്കം മുതൽ നമ്മൾ നടത്തിയത്. അതിന്റെ ഫലം കണ്ടു എന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ നമ്മൾ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ലോക്ക്ഡൗൺ പിൻവലിച്ചപ്പോൾ ആളുകൾ കൂടിച്ചേരുന്ന സ്ഥിതിയുണ്ടായി.

80 ശതമാനം ആളുകൾ നിർദേശങ്ങൾ പാലിച്ചു. രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളടക്കം ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ നടന്നു. സമരങ്ങളിൽ മുദ്രാവാക്യം വിളിക്കുമ്പോൾ ഉമനീർ തെറിക്കും. ഇത് കോവിഡ് വ്യാപനത്തിന് കാരണമാണ്. മുന്നൊരുക്കം നടത്തിയതുകൊണ്ടാണ് കേസുകൾ വർധിച്ചിട്ടും നമുക്ക് നേരിടാനാകുന്നതെന്നും മന്ത്രി പറഞ്ഞു.

മരണനിരക്ക് കുറയ്ക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം. പോസീറ്റീവ് കേസുകൾ വർധിക്കുമ്പോൾ മരണ നിരക്ക് കൂടേണ്ടതാണ്. എന്നാൽ എല്ലാവരും ഒരുമിച്ച് ചേർന്ന് നടത്തിയ കഠിനപ്രയത്നം മരണനിരക്ക് കുറയ്ക്കാൻ നമുക്ക് സാധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ഇത് നേരെ തിരിച്ചാണ്. ഒരു ശതമാനത്തിൽ കൂടുതലാണ് അയൽ സംസ്ഥാനങ്ങളിലടക്കമുള്ളത്. കേരളത്തിലിപ്പോഴും മരണനിരക്ക് 0.34 ശതമാനം മാത്രമാണ്. ജൂണിൽ 0.77 ശതമാനമായിരുന്നു അത് കുറഞ്ഞ് കുറഞ്ഞ് വരികയാണ് ഉണ്ടായിട്ടുള്ളത്. ക്ലസ്റ്ററുകൾ വർധിച്ചതിനെ തുടർന്നാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വർധിപ്പിച്ചതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Continue Reading