Connect with us

KERALA

സർക്കാറിന്റെ വികസന പ്രവർത്തനങ്ങളിൽ ചിലർക്ക് അങ്കലാപ്പെന്ന് മുഖ്യമന്ത്രി

Published

on


തിരുവനന്തപുരം: സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ചിലർക്ക് അങ്കലാപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ നേട്ടത്തിൽ വിഷമിച്ചു നിൽക്കുന്നവരെ കുറിച്ച് ആലോചിക്കാൻ സമയമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഏതുകാര്യത്തിനും സഹകരിക്കാൻ സന്നദ്ധമായി ജനങ്ങൾ മുന്നോട്ടു വരുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇത് ചിലരിൽ എങ്കിലും അങ്കലാപ്പ് ഉണ്ടാക്കുന്നു എന്നത് വസ്തുതയാണ്. ജനങ്ങൾ അനുകൂലമായി പ്രതികരിക്കുമ്പോൾ, ഈ ചെയ്ത നല്ല കാര്യങ്ങൾ പൂർണമായി ഉൾക്കൊണ്ട് അതിന് അനുസൃതമായി ജനങ്ങൾ പ്രതികരിക്കുമ്പോൾ അത് ഒട്ടേറെ പ്രയാസം ചിലർക്ക് ഉണ്ടാക്കുന്നു. അതിന്റെതായ ബഹിസ്ഫുരണങ്ങൾ പലതരത്തിൽ നാട്ടിൽ നാം കാണുന്ന ഘട്ടമാണിതെന്നും  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി


Continue Reading