Connect with us

Crime

അച്ഛന്റെ അനുഗ്രഹം വാങ്ങി ശ്രീലക്ഷ്‌മി ഇന്ന് സുമംഗലിമാവും വര്‍ക്കലയില്‍  കല്യാണത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകളുടെ വിവാഹം ഇന്ന്.

Published

on

തിരുവനന്തപുരം: വര്‍ക്കലയില്‍ മകളുടെ കല്യാണത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന്. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവിന്റെ മരണത്തിന് പിന്നാലെ മാറ്റിവെച്ച ശ്രീലക്ഷ്മിയുടെ വിവാഹം വര്‍ക്കലയിലെ ശാരദാമണ്ഡപത്തില്‍ വച്ച് നടക്കും.

വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം ചെയ്യുന്നത്. കല്യാണ മണ്ഡപത്തിലേക്ക് പോകുന്നതിന് മുമ്പ് ശ്രീലക്ഷ്മി അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിലും അച്ഛനെ സംസ്‌കരിച്ച സ്ഥലത്തുമെത്തി തൊഴുത് പ്രാര്‍ഥിച്ചു. കഴിഞ്ഞ മാസം 27നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

ശ്രീലക്ഷ്മിയുടെ വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയായിരുന്നു സംഭവം. നാലംഗ സംഘം വീട്ടില്‍ കയറി വന്ന് രാജുവിനെ ആക്രമിക്കുകയായിരുന്നു. ജിഷ്ണു, ജിജിന്‍, ശ്യാം , മനു എന്നിവരാണ് രാജുവിന്റെ കൊലപാതകത്തിലെ പ്രതികള്‍.

മറ്റൊരു വിവാഹത്തിന് ശ്രീലക്ഷ്മി തയ്യാറായതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. കല്യാണത്തലേന്ന് വീട്ടില്‍ ബന്ധുക്കള്‍ അല്ലാതെ മറ്റാരുമില്ല എന്ന് മനസിലാക്കിയാണ് പ്രതികള്‍ ശ്രീലക്ഷ്മിയുടെ വീട്ടില്‍ എത്തിയത്. ആദ്യം ശ്രീലക്ഷ്മിയുമായി വഴക്കിട്ട പ്രതികള്‍, ശബ്ദം കേട്ട് ഓടിയെത്തിയ രാജുവിനെ ആക്രമിക്കുകയായിരുന്നു.

Continue Reading