Gulf
മോദി ഇന്ന് യുഎഇയിൽ എത്തും. ആഗോള വിഷയങ്ങളിലെ സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്തും

“
ന്യൂഡൽഹി: ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യുഎഇയിൽ എത്തും. ഒൻപത് വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് മോദി യുഎഇ സന്ദർശിക്കുന്നു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്‍റ് ഡോക്‌ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ജാബറുമായും കൂടിക്കാഴ്ച നടത്തും. ആഗോള വിഷയങ്ങളിലെ സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്തുന്ന മോദി യുഎഇ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ ധാരണപത്രങ്ങളിൽ ഒപ്പുവെയ്ക്കും.
ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഫിൻടെക്, പ്രതിരോധം, സംസ്കാരം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം മുന്നോട്ടു കൊണ്ടുപോകാനുള്ള വഴികൾ തിരിച്ചറിയാനുള്ള അവസരമായി പ്രധാനമന്ത്രിയുടെ സന്ദർശനം മാറുമെന്നാണു പ്രതീക്ഷ. യുഎൻഎഫ്സിസി സിഒപി -28 ഉച്ചകോടിയുടെയും യുഎഇ പ്രത്യേക ക്ഷണിതാവാകുന്ന ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെയും പശ്ചാത്തലത്തിൽ ഈ സന്ദർശനം ഏറെ പ്രധാനപ്പെട്ടതാണ്.