Crime
അങ്കമാലിയിൽ ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീ കുത്തേറ്റ് മരിച്ചു.

കൊച്ചി: ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീ കുത്തേറ്റ് മരിച്ചു.
എറണാകുളം അങ്കമാലി എം എ ജി ജെ ആശുപത്രിയിലാണ് സംഭവം. അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്ന ലിജി (40) എന്ന സ്‌ത്രീയാണ് മരിച്ചത്. പ്രതിയായ മഹേഷിനെ (42) പൊലീസ് പിടികൂടി. ഇയാൾ ലിജിയുടെ മുൻ സുഹൃത്താണ്. ആശുപത്രിയിലെ നാലാം നിലയിൽ വച്ചാണ് ആക്രമണം നടന്നത്.
ആശുപത്രിയിൽ വച്ച് ഇവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. ലിജിയെ മഹേഷ് പല തവണ കുത്തിയതായാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് തന്നെ ലിജി മരിക്കുകയായിരുന്നു. മഹേഷ് ആശുപത്രിയിൽ ആയുധവുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.”