KERALA
സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുലെത്തും

കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച കേരളത്തിലെത്തും. രാഹുൽ ഗാന്ധിക്ക് പുറമേ മറ്റ് പ്രധാന കോൺഗ്രസ് നേതാക്കളും സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്.
വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ഓടെ പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകമായി തയാറാക്കിയ കബറിടത്തിൽ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരച്ചടങ്ങുകൾ നടക്കുക. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.”