Connect with us

KERALA

എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ അപ്പ ഉണ്ടാവും ഞങ്ങള്‍ക്കിടയില്‍ യാത്രപറച്ചിലില്ലെന്നും അച്ചു ഉമ്മന്‍

Published

on

കോട്ടയം: വിട പറഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വേദനയോടെ മകള്‍ അച്ചു ഉമ്മന്‍. എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ അപ്പ ഉണ്ടാവുമെന്നും ഞങ്ങള്‍ക്കിടയില്‍ യാത്രപറച്ചിലില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അച്ചു ഉമ്മന്‍ ഇക്കാര്യം പറഞ്ഞത്. മൂന്നുമക്കളാണ് മറിയാമ്മയ്ക്കും ഉമ്മന്‍ചാണ്ടിക്കുമെങ്കിലും അച്ചുഉമ്മനാണ് ഉമ്മന്‍ചാണ്ടിയുടെ പ്രിയപ്പെട്ട മകള്‍. മറിയ ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരാണ് മറ്റ് മക്കള്‍.

അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിട്ടു.ഏഴുമണിക്ക് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നാണ് വിലാപയാത്ര ആരംഭിച്ചത്. തിരുവനന്തപുരം ജില്ല പിന്നിടാൻ 4 മണിക്കുറിലേറെ സമയമെടുത്തു.

തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനക്കൂട്ടമാണ് വിലാപയാത്ര കടന്നുവരുന്ന റോഡിന് ഇരുവശവും കത്ത് നില്‍ക്കുന്നത്. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ മൃതദേഹമെത്തിക്കും.

Continue Reading