KERALA
കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ നിയന്ത്രിക്കാനാകാത്ത ആൾക്കൂട്ടത്തിനിടയിലൂടെ വിലാപയാത്ര .ഇനിയും താണ്ടാനേറെ ദൂരം

തിരുവനന്തപുരം: ആയിരങ്ങളുടെ ഇടയിലൂടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര ജനസാഗരത്തിനിടയിൽ കൂടി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക്. കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള ആൾക്കൂട്ടമാണ് പ്രിയ തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ വേണ്ടി ഒഴുകിയെത്തുന്നത്. തിരുവനന്തപുരം വട്ടപ്പാറയിലാണ് വിലാപ യാത്ര ഇപ്പോൾ എത്തിയത്. കോട്ടയത്ത് വിലാപ യാത്ര രാത്രിയാകുമ്പോൾ മാത്രമേ എത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. പ്രതീക്ഷകൾക്ക് അപ്പുറത്തെ ജനക്കൂട്ടമാണ് അവസാനമായി നേതാവിനെ ഒരു നോക്ക് കാണാൻ റോഡിന് ഇരുവശവും കാത്ത് നിൽക്കുന്നത്
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി(79)യുടെ മരണം. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടിലേറെനീണ്ട രാഷ്ട്രീയജീവിതത്തിന് തിരശ്ശീല വീണത്. സംസ്കാരം വ്യാഴാഴ്ച 3.30-ന് പുതുപ്പള്ളി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് പള്ളിമുറ്റത്തെ പ്രത്യേക കല്ലറയിൽ.