NATIONAL
പ്രതിപക്ഷ ഐക്യനീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യനീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി .സഖ്യം വിജയംകാണില്ലെന്ന് എന്‍ഡിഎ യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കുടുംബാധിപത്യ സ്വഭാവമുള്ളതും അഴിമതിക്കാര്‍ ഉള്‍പ്പെട്ടതുമായ സഖ്യം രാജ്യത്തെ പരാജയപ്പെടുത്തും. എന്നാല്‍ എന്‍ഡിഎ രാജ്യത്തിന്റെ പുരോഗതിക്കായാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യം ഒന്നാമത്, വികസനം ഒന്നാമത്, ജനങ്ങളുടെ ശാക്തീകരണം ഒന്നാമത് എന്നതാണ് നമ്മുടെ മുദ്രാവാക്യം. ഗാന്ധിയും അംബേദ്കറും ആഗ്രഹിച്ച സാമൂഹിക നീതി നടപ്പാക്കുകയാണ് എന്‍ഡിഎ ചെയ്യുന്നതെന്നും നരേന്ദ്ര മോഡി പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും രണ്ട് ചേരികളിലാണ്. എന്നാല്‍ ബെംഗളൂരുവില്‍ അവര്‍ പരസ്പരം ആശ്ലേഷിക്കുന്നു. അവര്‍ക്ക് അടുത്തടുത്ത് നില്‍ക്കാനാകും എന്നാല്‍ ഒന്നിച്ച് നടക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം പരിഹസിച്ചു.