Crime
നിയമസഭയിലെ കയ്യാങ്കളി കേസിൽ വിചാരണ കോടതി നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു

കൊച്ചി: മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. വിചാരണക്കോടതി നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
മന്ത്രിമാര്‍ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഇതോടെ, മന്ത്രി ഇ.പി. ജയരാജനും കെ.ടി. ജലീലും വിചാരണക്കോടതിയില്‍ ഹാജരാകണം.