Crime
ലഹരികള്ളക്കടത്തിനു ശ്രമിച്ച പാക് നുഴഞ്ഞു കയറ്റക്കാരനെ ബിഎസ്എഫ് ഏറ്റുമുട്ടലിൽ വധിച്ചു.

സാംബ: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ ലഹരികള്ളക്കടത്തിനു ശ്രമിച്ച പാക് നുഴഞ്ഞു കയറ്റക്കാരനെ ബിഎസ്എഫ് ഏറ്റുമുട്ടലിൽ വധിച്ചു. സാംബ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് കിലോഗ്രാം വരുന്ന ലഹരി മരുന്ന് ഇയാളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയിലാണ് എസ്എം പുര പോസ്റ്റിനടുത്തെ അതിർത്തി പ്രദേശമായ രാംഗറിനരികിലൂടെ പാക് പൗരൻ ലഹരി മരുന്നുമായി നുഴഞ്ഞു കയറാൻ ശ്രമിച്ചത്. രഹസ്യ വിവരത്തെത്തുടർന്ന് ബിഎസ്എഫ് നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായതെന്ന് ബിഎസ്എഫ് വക്താവ് പറയുന്നു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.”