Crime
മുട്ടിൽ മരം മുറിക്കേസിലെ പ്രതികൾക്കെതിരെ ഇഡി അന്വേഷണം .ലോക്സഭയിൽ കെ.സുധാകരൻ എം.പി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ന്യൂഡൽഹി: മുട്ടിൽ മരം മുറിക്കേസിലെ പ്രതികൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചതായി കേന്ദ്രമന്ത്രി റാവു ഇന്ദർജീത്. ലോക്സഭയിൽ കെ.സുധാകരൻ എം.പി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മുട്ടിൽ മരം മുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർക്കതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം നടക്കുന്നതായാണ് മന്ത്രി പറഞ്ഞത്. മാത്രമല്ല എട്ടുകോടിയുടെ ഈട്ടി അനധികൃതമായി വെട്ടിവിറ്റ കേസിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരവും അന്വേഷണം നടക്കുന്നുണ്ട്. മരം എവിടെ നിന്ന്, അനുമതിയില്ലാതെ എങ്ങനെ വെട്ടി, അതിന്‍റെ പണം എവിടെപോയി തുടങ്ങിയ കാര്യങ്ങളാണ് കേരളാ പൊലീസ് അന്വേഷിക്കുന്നത്. എന്നാൽ ഈ ഇടപാടിൽ എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നതെന്നാണ് ഇഡി അന്വേഷിക്കുന്നത്.
അതിനാൽ തന്നെ അഗസ്റ്റിൻ സഹോദരമാരുടെ മുമ്പുള്ള പണമിടപാടുകൾ, നടത്തിയ ബിസിനസസുകൾ എന്നിവയിലേക്ക് ഇഡി അന്വേഷണം നീളാനും അതുസംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കാനും സാധ്യതയുണ്ട്. ഇവർ പാട്ണർമാരായ ന്യൂസ് ചാനലിനെക്കുറിച്ചും അന്വേഷണത്തിന് സാധ്യതയുണ്ട്