Crime
ഭാര്യ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകൾ തന്നെ മർദ്ദിച്ചു. തന്റെ പേരിലുള്ള കേസ് ഇത്ര സംഭവമായി മാറിയതായി അറിഞ്ഞിരുന്നില്ലെന്നും നൗഷാദ്

ഭാര്യ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകൾ തന്നെ മർദ്ദിച്ചു. തന്റെ പേരിലുള്ള കേസ് ഇത്ര സംഭവമായി മാറിയതായി അറിഞ്ഞിരുന്നില്ലെന്നും നൗഷാദ്
തൊടുപുഴ: കലഞ്ഞൂർ പാടം സ്വദേശി നൗഷാദ് വീട്ടിൽ നിന്ന് മാറി നിൽക്കാൻ കാരണം ഭാര്യയുടെ പീഡനം. ഒന്നരവർഷം മുൻപ് പത്തനംതിട്ട കലഞ്ഞൂരിൽ നിന്നും കാണാതായ നൗഷാദിനെ തൊടുപുഴയിൽ നിന്നുമാണ് ഇന്ന് കാലത്ത് കണ്ടെത്തിയത്. ഡിവൈഎസ്‌പി ഓഫീസിലെത്തിച്ച നൗഷാദ് പിന്നീട് മാദ്ധ്യമങ്ങളോട് സംസാരിച്ചു.ഭാര്യയുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി നൗഷാദ് പറഞ്ഞു
എന്തുകൊണ്ടാണ് ഭാര്യ തന്നെ കൊന്നു എന്ന് പൊലീസിന് മൊഴിനൽകിയതെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയ നൗഷാദ് പേടിച്ചാണ് നാട്ടിൽ നിന്നും മാറിനിന്നതെന്ന് പറഞ്ഞു. ഇനി തിരിച്ചുപോകാനും പേടിയാണ്. ഭാര്യ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകൾ തന്നെ മർദ്ദിച്ചു. തന്റെ പേരിലുള്ള കേസ് ഇത്ര സംഭവമായി മാറിയതായി അറിഞ്ഞിരുന്നില്ലെന്നും വീട്ടുകാരുമായും ഒന്നരവർഷത്തോളമായി ബന്ധപ്പെട്ടിരുന്നില്ലെന്നും ഇയാൾ അറിയിച്ചു.കുറച്ചുദിവസങ്ങളായി തൊടുപുഴയിൽ ഇയാൾ താമസിച്ചുവന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ ഒരിടത്ത് കണ്ടെത്തി. ചോദ്യംചെയ്യലിൽ താൻ നൗഷാദാണെന്ന് ഇയാൾ സമ്മതിച്ചു. തൊടുപുഴയ്ക്കടുത്ത് തൊമ്മൻകുത്തിൽ ജോലിനോക്കിവരികയായിരുന്നു ഇയാൾ.”