KERALA
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീപിടിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീപിടിച്ചു. തിരുവനന്തപുരത്തെ ചെമ്പകമംഗലത്താണ് സംഭവം. ഉടനെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. യാത്രക്കാർക്കാർക്കും പരിക്കേറ്റില്ല. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് സൂചന
ആറ്റിങ്ങൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ആർ എൻ എ 890 നമ്പർ വേണാട് ബസാണ് ഓട്ടത്തിനിടെ തീപിടിച്ചത്. ബസിന്റെ മുൻ ഭാഗത്ത് നിന്ന് പുക ഉയരുന്നതു കണ്ട് ഡ്രെെവർ പെട്ടെന്ന് വണ്ടി നിർത്തി എല്ലാവരെയും പുറത്തിറക്കുകയായിരുന്നു. പിന്നാലെ ബസ് പൂർണമായി കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് ബസിലെ തീയണച്ചത്. ഉൾവശം പൂർണമായും കത്തി.