Crime
എന്‍എസ്എസ് നാമജപ ഘോഷയാത്രക്കെതിരേ പോലീസ് കേസെടുത്തു

തിരുവനന്തപുരം: ഗണപതിയെ അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എന്‍എസ്എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രക്കെതിരേ പോലീസ് കേസെടുത്തു. പങ്കെടുത്ത ആയിത്തിലധികം പേര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഗതാഗത തടസമുണ്ടാക്കിയെന്നാണ് കേസ്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ആണ് കേസിലെ ഒന്നാം പ്രതി.
സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ് ആയിരങ്ങള്‍ പങ്കെടുത്ത ഘോഷയാത്രക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്ന് എൻ.എസ്.എസ് ആരോപിച്ചു. ഷംസീറിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഗണപതി മിത്താണെന്നും ഷംസീര്‍ മാപ്പുപറയില്ലെന്നും വ്യക്തമാക്കിയിരുന്നു.