KERALA
നിലപാടിൽ ഉറച്ച് ഷംസീര്‍. നമ്മുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ചെറുത്തുതോല്‍പ്പിക്കണം
തിരുവനന്തപുരം: ഗണപതി മിത്താണെന്ന വിവാദപരാമര്‍ശത്തില്‍ ഉറച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. പാഠ്യപദ്ധതിയുടെ മറവില്‍ ചരിത്രത്തെ കാവിവത്കരിക്കാനാണ് ശ്രമം. തന്നെ എതിര്‍ക്കാമെന്നും എന്നാല്‍, പുതുതലമുറയെ തെറ്റായ വസ്തുതകള്‍ പഠിപ്പിക്കരുതെന്നും ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയാനല്ല. ശക്തരായ മതനിരപേക്ഷകന്‍ ആകുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, മതരാഷ്ട്രമാക്കാന്‍ ശ്രമിച്ചാല്‍ ചെറുത്തുതോല്‍പ്പിക്കണമെന്നും സ്പീക്കര്‍. നമ്മുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ചെറുത്തുതോല്‍പ്പിക്കണമെന്നും മേലാറ്റൂര്‍ ആര്‍എംഎച്ച്എച്ചഎസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കവേ സ്പീക്കര്‍ പറഞ്ഞു.
റംസാന് നോമ്പു തുറക്കാന്‍ ഹൈന്ദവരെ ക്ഷണിക്കുകയും ഓണത്തിന് ഹൈന്ദവര്‍ മറ്റു മതസ്ഥരെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന നാടാണിത്. വൈകിട്ട് ബാങ്ക് വിളിക്കുന്നത് കേട്ട് സന്ധ്യക്ക് സന്ധ്യാദീപം കൊളുത്താനുള്ള സമയമായെന്ന് മനസില്‍ ഓര്‍ക്കുന്നവരുടെ നാടാണിതെന്നും അതിനാല്‍ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ ഏവരും ശ്രമിക്കണമെന്നും ഷംസീർ പറഞ്ഞു.
