Crime
അമിത്ഷാ ഇന്ന് കുകി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കുകി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കുകി സംഘടനയായ ഇന്‍റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്‍റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക.
കുകികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുകി ജയില്‍ തടവുകാരെ സുരക്ഷ മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉൾപ്പെടെ ആവശ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.കുകി സംഘടന മുന്നോട്ട് വച്ച കാര്യങ്ങളിൽ ചർച്ച നടക്കും. മണിപ്പൂർ സംഘർഷം അവസാനിപ്പിക്കാനുള്ള നിർണായക നീക്കത്തിന്‍റെ ഭാഗമാണ് ഈ ചർച്ച.
അതേസമയം, മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയിലെത്തും. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യുടെ നേതൃത്വത്തിലാണ് ചർച്ച. രാഹുൽ ഗാന്ധിയുടെ രണ്ടാം വരവും പ്രതിപക്ഷത്തിന് കരുത്താവും. ഇന്നും നാളെയുമായി 12 മണിക്കൂറാണ് ചർച്ചയ്ക്ക് അനുവദിച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയത്തിനുമേൽ വ്യാഴാഴ്ച്ച പ്രധാനമന്ത്രി മറുപടി നൽകും.