Connect with us

KERALA

മിത്ത് വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാകും. മോദി സർക്കാർ നടപ്പിലാക്കിയ വികസനങ്ങളിൽ ഊന്നിയുള്ള പ്രചാരണമാകും എൻഡിഎ നടത്തുക

Published

on

കോട്ടയം: എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കൾ ഒരുപോലെ പണം വാങ്ങിയതിനാലാണ് പുതുപ്പള്ളിയിൽ മാസപ്പടി വിഷയം മൂടിവയ്‌ക്കാൻ ഇരുമുന്നണിയും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മിത്ത് വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാകും. നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ വികസനങ്ങളിൽ ഊന്നിയുള്ള പ്രചാരണമാകും എൻഡിഎ നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു
ഇരുമുന്നണികളും അഴിമതിക്കാരാണെന്ന് ഉറപ്പാണ്. അത് മൂടിവയ്‌ക്കാനാണ് ഈ നാടകം. വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പുതുപ്പള്ളിയിൽ ഉന്നയിക്കും. മണ്ഡലത്തിൽ വികസന പ്രതിസന്ധി വലിയ പ്രശ്നമാണ്. മിത്ത് വിവാദത്തിൽ നിലപാട് മയപ്പെടുത്തിയിട്ട് കാര്യമില്ല. മാപ്പ് പറയാൻ എന്താണ് ദുരഭിമാനമെന്നും കെ സുരേന്ദ്രൻ ചോദിച്ചു

Continue Reading