Crime
ഉമ്മൻ ചാണ്ടിയുടെ സ്മാരകത്തിലെ ഫോട്ടോ കല്ലെറിഞ്ഞ് തകർത്തു. പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് സമീപം പൊൻവിളയിൽ ഉമ്മൻ ചാണ്ടിയുടെ സ്മാരകത്തിലെ ഫോട്ടോ കല്ലെറിഞ്ഞ് തകർത്തു. ഇതിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.
ചൊവ്വാഴ്ചയാണ് ജംഗ്ഷനിൽ സ്മാരകവും വെയ്റ്റിങ് ഷെഡും കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചത്. ഇന്നലെ രാത്രിയാണ് ഉമ്മന്‍ ചാണ്ടിയുടെ സ്മാരകത്തിൽ സ്ഥാപിച്ച ഫോട്ടോ അടിച്ചുതകര്‍ത്തത്.
പ്രതിഷേധിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമീപത്തെ സിപിഎമ്മിന്‍റെ സ്മാരകം അടിച്ചു തകർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.