Connect with us

KERALA

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും  ലിജിൻ ലാലും ഇന്ന്  പത്രിക സമർപ്പിക്കും

Published

on

കോട്ടയം: ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്ന പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആണ് ഇരുവരും പത്രിക സമർപ്പിക്കുക. പാമ്പാടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചാണ്ടി ഉമ്മനൊപ്പം ചേരും

പാമ്പാടിയിൽ നിന്നും പള്ളിക്കത്തോട് വരെ തുറന്ന ജീപ്പിലാകും എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ എത്തുക. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർ ഉൾപ്പെടെ വിവിധ പ്രധാന നേതാക്കൾ ലിജിൻ ലാലിനൊപ്പം ഉണ്ടാകും. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു.

Continue Reading