Connect with us

KERALA

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് .

Published

on

ന്യൂഡൽഹി : കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് . മെയ് നാലിന് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് കമീഷൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പുതുച്ചേരി, അസം തിരഞ്ഞെടുപ്പ് കേരളത്തിനൊപ്പം.

സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തി. വോട്ടർമാർക്ക് എല്ലാ സൗകര്യവും ഒരുക്കും. വലിയ ക്യു ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് കമ്മിഷന്‍ അറിയിച്ചു.

കേരളം പോളിങ് ബൂത്തിലേക്ക് 2. 70 കോടി വോട്ടർമാർ 100 വയസിന് മുകളിൽ 1571 വോട്ടർമാർ 30471 പോളിങ് സ്റ്റേഷൻ 4.24 ലക്ഷം പുതിയ വോട്ടർമാർ ഇക്കുറി ഉണ്ട്.

ബംഗാളിൽ തീവ്ര വോട്ടർ പട്ടിക പൂർത്തിയാകാത്തതാണ് പ്രഖ്യാപനം നീണ്ടുപോകാൻ ഇടയാക്കിയത്. ബംഗാളിൽ അന്തിമ വോട്ടർപട്ടിക സംബന്ധിച്ച് പരാതി നൽകാനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.

കേരളം, തമിഴ്നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പു തീയതികളാണ് ഇന്ന് പ്രഖ്യാപിച്ചത്.

കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading