Connect with us

Crime

മണിപ്പൂർ സംഘർഷം; 3 പേർ കൂടി കൊല്ലപ്പെട്ടു, മൃതദേഹങ്ങൾ കാൽ വെട്ടിമാറ്റിയ നിലയിൽ

Published

on

ഇംഫാൽ: മണിപ്പൂരിലെ സംഘർഷത്തിൽ 3 പേർ കൂടി കൊല്ലപ്പെട്ടു. ഉഖുറുൾ ജില്ലയിലെ കുകി തോവായ് ഗ്രാമത്തിലുണ്ടായ വെടിവയ്പ്പിനൊടുവിലാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിൽ ആഴത്തിൽ കുത്തിയ പാടുകളുണ്ട്. കാലുകൾ അറുത്തു മാറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെയോടെയാണ് ഗ്രാമത്തിൽ കനത്ത വെടിവയ്പ്പുണ്ടായത്. ലിറ്റാൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 24നും 35നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് മരണപ്പെട്ടത്. ഗ്രാമത്തിനു ചുറ്റുമുള്ള വനമേഖലയിൽ പൊലീസ് പരിശോധന ശക്തമാക്കി.”

Continue Reading