Crime
ബീഹാറിൽ മാധ്യമപ്രവർത്തകനെ കൊന്നു
ബിഹാർ : ബീഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽകയറി വെടിവെച്ചു കൊന്നു. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിലെ റിപ്പോർട്ടർ വിമൽ കുമാർ യാദവിനെയാണ് (46)കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.സംസ്ഥാനത്തെ അരാരിയ ജില്ലയിലാണ് കൊലപാതകം നടന്നത്. അജ്ഞാതർ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാധ്യമപ്രവർത്തകനു നേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷം ഉടലെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
