KERALA
ആലുവയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് രണ്ട് സ്‌ത്രീകൾ മരിച്ചു

കൊച്ചി: ആലുവ അത്താണിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് രണ്ട് സ്‌ത്രീകൾക്ക് ദാരുണാന്ത്യം. കാംകോ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ വാനിടിച്ച് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു
നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പോസ്‌റ്റ്‌മോർട്ടം നടപടികൾക്കായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹങ്ങൾ മാറ്റും