Connect with us

Crime

27 ആഴ്ച പ്രായമുള്ള ഗർഭം അവസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകി

Published

on

ന്യൂഡൽഹി: ഗുജറാത്തിൽ ബലാത്സംഗത്തിനിരയായ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി. 27 ആഴ്ച പ്രായമുള്ള ഗർഭം അവസിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. പെൺകുട്ടിയുടെ ആരോഗ്യത്തിനു ഭീഷണിയല്ലെന്ന മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.‌

അതേസമയം, കുട്ടിയെ ജീവനോടെ പുറത്തെടുക്കേണ്ട സാഹചര്യമുണ്ടായാൽ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കി കുഞ്ഞിനെ ദത്ത് നൽകുന്നതു വരെയുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം ഗുജറാത്ത് സർക്കാരിനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഗർഭഛിദ്രത്തിന് അനുമതി തേടി അതിജീവിത നൽകിയ ഹർജിയിൽ തീരുമാനമെടുക്കാൻ വൈകിയതിൽ സുപ്രീം കോടതി ഗുജറാത്ത് ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ചു. ഇത്തരം അടിയന്തര ആവശ്യങ്ങൾ അറിയുവാനുള്ള ബോധമാണു വേണ്ടതെന്നും സാധരണ കേസായി മാറ്റിവയ്ക്കാനുള്ള മാനോഭാവം പാടില്ലെന്നും കോടതി കുറ്റപ്പെടുത്തി.

മെഡിക്കൽ ബോർഡിനോട് പുതിയ റിപ്പോർട്ട് തേടിയ സുപ്രീം കോടതി ഇന്ന് ആദ്യ കേസായി പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് നാഗരത്ന അധ്യക്ഷനായ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് ഈ ഹർജി പരിഗണിച്ചത്. മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഗർഭഛിത്രം നടത്താൻ ഹർജിക്കാരിക്ക് അനുമതി നൽകിയത്.

Continue Reading