Crime
അതിർത്തി ചെക്ക്പോസ്റ്റുകളിൽ മിന്നൽ പരിശോധന; പാറശാലയിൽ 11,900 രൂപ പിടികൂടി

തിരുവനന്തപുരം: അതിർത്തി ചെക്ക്പോസ്റ്റുകളിൽ മിന്നൽ പരിശോധന. പാറശാല ആർടിഒ ചെക്ക്പോസ്റ്റിൽ നിന്നും 11,900 രൂപ പിടിച്ചെടുത്തു. ഓണക്കാലത്തോട് അനുബന്ധിച്ച് യാതൊരു പരിശോധയും കൂടാതെ വാഹനങ്ങൾ കടത്തിവിടുന്നു എന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന.
ഓപ്പറേഷൻ ട്രഷർ ഹണ്ടിന്‍റെ ഭാഗമായി 9 അതിർത്തി ചെക്ക്പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്‍റെ 19 കന്നുകാലി ചെക്പോസ്റ്റിലും മോട്ടോർ വാഹന വകുപ്പിന്‍റ 12 ചെക്പോസ്റ്റുകളിലുമാണ് പരിശോധന നടത്തിയത്.