Connect with us

Crime

നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

Published

on

തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.നെടുമങ്ങാട് അരുവിക്കര മുള്ളിലവിൻമൂടിലെ വീട്ടിലാണ് ഇരുപത്തിമൂന്നുകാരിയായ രേഷ്മയെ ഇന്ന് രാവിലെ മൂന്നുമണിയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്.ഈ സമയം ഭർത്താവ് അക്ഷയ് രാജ് സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുക്കളാണ് രേഷ്മ ജീവനൊടുക്കിയ വിവരം പൊലീസിനെ അറിയിച്ചത്.

ഇക്കഴിഞ്ഞ ജൂൺ 12നായിരുന്നു ആറ്റിങ്ങൾ പൊയ്കമുക്ക് സ്വദേശിനിയായ രേഷ്മയും അക്ഷയ് രാജുമായുള്ള വിവാഹം. ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.അടുത്തിടെ അക്ഷയ് രാജ് ഒരു സ്ത്രീയെ ഫോണിൽ വിളിച്ച് സംസാരിച്ചതാണ് ജീവനൊടുക്കാൻ കാരണമായതെന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രേഷ്മയുട‌െ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്”

Continue Reading