Crime
അമേരിക്കയിൽ വീണ്ടും വെടിവെയ്പ് അക്രമിയടക്കം നാലുപേർ കൊല്ലപ്പെട്ടു.

വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ വെടിവെയ്പിൽ അക്രമിയടക്കം നാലുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. ഫ്ലോറിഡയിലെ ജാക്സൺവില്ലയിലാണ് ആക്രമണം ഉണ്ടായത്. വംശവെറിയാണ് അക്രമത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ജാക്സൺവില്ലയിലെ കടയിൽ തോക്കുമായെത്തിയ അക്രമി മൂന്നുപേർക്ക് നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു. വെടിവെയ്പിൽ പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.