Crime
വാളയാറിൽ പീഡനത്തിനിരയായി മരിച്ച കുട്ടികളുടെ അമ്മക്ക് സർക്കാറിന്റെ കത്ത്. പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങി നൽകും

പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിന്റെ കത്ത്. കുറ്റക്കാർക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുമെന്ന് ഉറപ്പ് നൽകിയാണ് സർക്കാർ കത്ത് അയച്ചിരിക്കുന്നത്. കേസിൽ സർക്കാർ സ്വീകരിച്ച നടപടികളും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം നീതി കിട്ടുന്നതുവരെ സമരം തുടരുമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. സർക്കാർ തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു.