Gulf
ഖത്തർ-നിലമ്പുർ കൂട്ടം “ഓണാരവം 2023” കൊടിയിറങ്ങി

ഖത്തർ-നിലംമ്പൂർ കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
ഓണാരവം 2023 നിലമ്പൂർ നിയോജകമണ്ഡലത്തിൽ നിന്നുമുള്ള ഖത്തർ പ്രവാസികള്‍ക്ക് ഒരു പുത്തൻ അനുഭവം സമ്മാനിച്ചുകൊണ്ട് ആവശ്വജ്വലമായ കൊടിയിറക്കം .
നിലമ്പൂരില്‍ നിന്നുള്ള പ്രവാസികൾക്കു വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയായിരുന്നു സ്വീകരണം. തുടർന്ന് തനത് കേരളത്തിന്റെ ആഘോഷാവേശങ്ങൾ തെല്ലിട പോലും ചോരാതെ നാദവിസ്മയങ്ങൾ തീർത്ത ശിങ്കാരി മേളത്തോടെ ആരംഭിച്ച ഓണപൂരത്തിനു തിളക്കം നല്കാൻ കൈതോല നാടൻപാട്ട് സംഘം അവതരിപ്പിച്ച നാടൻ പാട്ടുകൾ, നിലമ്പൂർ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകൾ തമ്മിൽ മാറ്റുരച്ച വടംവലി. പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കുമായി വിവിധയിനം കായിക മത്സരങ്ങൾ. കൈ നിറയെ സമ്മാനങ്ങളുടെ പെരുമഴക്കാലം തീർത്ത റാഫിൾ ഡ്രോ നറുക്കെടുപ്പ്.തുടങ്ങി പ്രവാസിഭൂമികയിൽ എന്നും ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച് കൊണ്ടാണ് നിലമ്പൂരുകാരുടെ ഓണാഘോഷത്തിന് തിരശീല വീണത്.
ഇന്ത്യക്കു പുറത്തു വെച്ചു നടന്നിട്ടുള്ള നിലമ്പൂരുകാരുടെ ഏറ്റവും വലിയ ഒത്തുചേരലിനാണു സാക്ഷ്യം വഹിച്ചത്. നിലംബൂർ നിവാസികളുടെ പ്രാതിനിധ്യം കൊണ്ട് ചരിത്രം സൃഷ്‌ടിച്ച ചടങ്ങു ഖത്തർ നിലമ്പൂർ കൂട്ടം പ്രസിഡന്റ് സന്ദീപ് ഗോപിനാഥ് ഉദ്ഘടനം ചെയ്തു. ജനറൽ സെക്രട്ടറി അബി ചുങ്കത്തറ സ്വാഗതം ആശംസിച്ചു കൊണ്ട് ആരംഭിച്ച ഓണപൂരത്തിൽ രക്ഷാധികാരി രാജേഷ് നിലംമ്പൂർ, അഡ്വൈസറി ചെയര്‍മാന്‍ ഹൈദർ ചുങ്കത്തറ, കൾച്ചറൽ വിങ് സെക്രട്ടറി ശീതൾ പ്രശാന്ത് എന്നിവർ ഓണാശംസകൾ അറിയിക്കുകയും സൈമൺ മൂത്തേടം (ട്രെഷറർ) നന്ദിയും പറഞ്ഞു.
എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ടി. വാഹിദ് നിലംബൂർ, മുജിമോൻ നിലംബൂർ, റിതേഷ് ബാബു പൂക്കോട്ടുംപാടം, അലി അസ്‌കർ മണിമൂളി, ഫിദ സെയ്ദ്, ജുബി മുജിമോൻ, ഷാന അഫ്സൽ ചുങ്കത്തറ, നസ്രുദീൻ പൂക്കോട്ടുംപാടം, ബിസ്മിൽ ചുങ്കത്തറ, ഷിഹാബ് എടക്കര, കേശവദാസ് നിലമ്പൂർ, റിയാസ് എടക്കര, പ്രശാന്ത് നിലംബൂർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ജെംഷി നിലംമ്പൂർ, ഫൈസൽ ചുങ്കത്തറ എന്നിവർ നിർവഹിച്ചു.