Connect with us

Gulf

ഐ കെ ഇ എസ് എ ക്യൂ (IKESAQ) പ്രവാസികളുടെ സുരക്ഷ വെള്ളിയാഴ്‌ച വൈകുന്നേരം ആറ് മണിക്ക് നൗജ കൾച്ചറൽ ഫോറം ഹാളിൽ

Published

on

ഐ കെ ഇ എസ് എ ക്യൂ (IKESAQ)
പ്രവാസികളുടെ സുരക്ഷ
വെള്ളിയാഴ്‌ച വൈകുന്നേരം ആറ് മണിക്ക് നൗജ കൾച്ചറൽ ഫോറം ഹാളിൽ

ഖത്തർ : ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തര്‍ ഐ കെ ഇ എസ് എ ക്യൂ (IKESAQ)
പ്രവാസികളുടെ സാമൂഹിക ഉന്നമനം മുന്‍നിര്‍ത്തിയുള്ള സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി,
കൾച്ചറൽ ഫോറം ഖത്തറും ചേര്‍ന്ന്, പ്രവാസി സുരക്ഷ എന്ന പേരില്‍ ഈ വരുന്ന വെള്ളിയാഴ്‌ച വൈകുന്നേരം ആറ് മണിക്ക് നൗജ കൾച്ചറൽ ഫോറം ഹാളിൽ വച്ച് ബോധവല്‍ക്കരണ ക്ളാസും, നോർക്ക പെന്‍ഷന്‍, ഐ.സി.എഫ് ഇൻഷുറൻസ് പദ്ധതി കളില്‍ പ്രവാസികള്‍ക്ക് ചേരുവാൻ ഉള്ള അവസരവും ഒരുക്കുന്നു.

പരിപാടിയില്‍ നോർക്കാ റൂറ്റ്സ് പ്രവാസി ക്ഷേമ വകുപ്പ് ഡയറക്ടര്‍ സുധീര്‍ എലന്തോളി, ICBF സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ICBF മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുല്‍ റൗഫ് കൊണ്ടോട്ടി എന്നിവർ ക്ലാസ്സ്കള്‍ നയിക്കും.

പരിപാടിയില്‍ പങ്കെടുത്ത് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായ്
70710272 /55450784 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം എന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

Continue Reading