Crime
ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ തൃശ്ശൂരിലെ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍.
തൃശ്ശൂർ : കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍. ഐ.എസിന്റെ തൃശ്ശൂർ മേഖലാ നേതാവാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെന്നൈയിൽ നിന്നാണ് സയ്ദ് നബീൽ അഹമ്മദ് എന്നയാള്‍ പിടിയിലായത്. കർണാടകത്തിലും തമിഴ്‌നാടിലും ഒളിവിൽ കഴിഞ്ഞ നബീൽ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.
കേരളത്തിൽ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഗൂഢാലോചന ഇയാളുടെ നേതൃത്വത്തിൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താന്‍ കൊള്ളയടക്കം നബീൽ നടത്തിയതായും എൻ.ഐ.എ ചൂണ്ടിക്കാട്ടി.
