KERALA
എല്‍ഡിഎഫ് പ്രതീക്ഷിക്കാത്ത വിജയമാണ് യുഡിഎഫിന് പുതുപ്പള്ളിയില്‍ ഉണ്ടായത് ഭരണവിരുദ്ധവികാരം ഉണ്ടെന്ന് പറയുന്നതില്‍ വസ്തുതയുണ്ടെന്ന് തോന്നുന്നില്ല

കണ്ണൂര്‍: എല്‍ഡിഎഫ് പ്രതീക്ഷിക്കാത്ത വിജയമാണ് യുഡിഎഫിന് പുതുപ്പള്ളിയില്‍ ഉണ്ടായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. എന്തുകൊണ്ട് അങ്ങനെയുണ്ടായി എന്ന് പരിശോധിച്ച് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും. ഉമ്മന്‍ചാണ്ടിയുടെ മരണവും അതുസംബന്ധിച്ച് നിലനില്‍ക്കുന്ന ദുഃഖകരമായ അവസ്ഥയും ഉപയോഗപ്പെടുത്താനും യുഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനും വളരെ വേഗംതന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ ചില ഇടപെടലുകള്‍ ഉണ്ടായെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണവിരുദ്ധവികാരം ഉണ്ടെന്ന് പറയുന്നതില്‍ വസ്തുതയുണ്ടെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധവികാരം ഉണ്ടാകേണ്ട യാതൊരു സാഹചര്യവും ഇന്ന് കേരളത്തിലില്ല. സാമ്പത്തിക പ്രശ്‌നമുണ്ടെന്നുള്ളത് ശരിയാണ്. കൃഷിക്കാര്‍ക്ക് സംഭരിച്ച നെല്ലിന്റെ പണം പൂര്‍ണ്ണമായി കൊടുത്തിട്ടില്ല. എങ്കിലും, പരമാവധി സാമ്പത്തിക സമാഹരണം നടത്തി എല്ലാവര്‍ക്കും ഓണം ആഘോഷിക്കാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കി. ജനങ്ങള്‍ എല്ലാവരും സംതൃപ്തിയോടെ ഓണം ആഘോഷിച്ചുവെന്നും ജയരാജൻ അവകാശപ്പെട്ടു.