HEALTH
കോവിഡ് രോഗമുക്തിക്ക് ശേഷവും ചിലരിൽ കൊറോണ വൈറസ് അവശേഷിക്കുമെന്ന് റിപ്പോർട്ട്

ഡൽഹി: കോവിഡ് രോഗമുക്തിക്ക് ശേഷവും ചിലരിൽ കൊറോണ വൈറസ് അവശേഷിക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. രോഗമുക്തിക്ക് ശേഷം ക്വാറന്റീൻ അവസാനിപ്പിക്കുന്നവർ മറ്റുള്ളവരുമായി അടുത്ത് ബന്ധപ്പെടരുതെന്നും ഫെയ്സ് മാസ്ക് ധരിക്കണമെന്നും പൂർണമായും വൈറസ് മുക്തരായി എന്നുറപ്പിക്കാൻ വീണ്ടും പരിശോധനകൾ നടത്തണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ക്വാറന്റീൻ അവസാനിപ്പിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ച 131 കോവിഡ് രോഗികളുടെ നിലയാണ് പഠനം അവലോകനം ചെയ്തത്. ഇവരിൽ 17 ശതമാനം പേർ തുടർ പരിശോധനകളിൽ കോവിഡ് പോസിറ്റീവ് തന്നെയാണെന്ന് തെളിഞ്ഞു. രോഗമുക്തരായ പലരും ലക്ഷണങ്ങൾ ഇല്ലാത്ത വൈറസിന്റെ നിശബ്ദ വാഹകരാകാമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഇറ്റലിയിലെ ഫോണ്ടാസിയോൺ പോളിക്ലിനിക്കോ യൂണിവേഴ്സിറ്റിയിലെ ഫ്രാൻസിസ്കോ ലൻഡി പറയുന്നു.
കോവിഡ് ഭേദമായി എന്ന് കരുതി മുൻകരുതലുകൾ എടുക്കാതെയിരിക്കുന്നത് കൂടുതൽ രോഗവ്യാപന സാധ്യത ഉള്ളതെയിട്ടാണ് പഠനം പറയുന്നത്. കോവിഡ് പോസിറ്റീവായിരുന്നവർ ചികിത്സ കഴിഞ്ഞ് കോവിഡ് ഭേദമായോ എന്ന് വീണ്ടും പരിശോധിക്കുക.
തുടർന്നും ശ്വാസകോശ പ്രശ്നങ്ങളുള്ളവരും തൊണ്ടവേദനയും റൈനിറ്റിസും ഉള്ളവരും ഇത്തരത്തിൽ പോസിറ്റീവായി തുടരാൻ സാധ്യതയുള്ളവരാണെന്ന് ഗവേഷണ പഠനം മുന്നറിയിപ്പ് നൽകുന്നു.